ഇന്ത്യയിലെ അഹ്ലുസ്സുന്നക്ക് നൽകിയ നസ്വീഹ | അഷെയ്ഖ് യഹ്യ അൽ ഹജൂരി

بسم الله الرحمن الرحيم

📜📜📜

യമൻ നാടിന്റെ പരിഷ്കർത്താവെന്നറിയപ്പെടുന്ന ഹദീസ് പണ്ഡിതനായിരുന്ന അൽ ഇമാം മുഖ്‌ബിൽ ബിൻ ഹാദി അൽവാദിഈ رحمه الله യുടെ പിൻഗാമിയായ, അന്നാസിഹുൽ അമീൻ (വിശ്വസ്ഥനായ ഗുണകാംക്ഷി) എന്നറിയപ്പെടുന്ന അഷെയ്ഖ് അൽ അല്ലാമാ അൽ മുഹദ്ദിസ് യഹ്യ ബിൻ അലി അൽ ഹജൂരി അൽ യമാനി حفظه الله ദമ്മാജിലെ ദാറുൽ ഹദീസിൽ അദ്ധ്യാപനം നടത്തിക്കൊണ്ടിരിക്കെ, ഹിജ്‌റ വർഷം1429 (28/12/2008) ഇൽ ഇന്ത്യയിലെ അഹ്ലുസ്സുന്നക്ക് നൽകിയ നസ്വീഹ.

ദമ്മാജിലെ ദാറുൽ ഹദീസിൽ വെച്ച് ഒരു ദർസിൽ ഫത്.വ നൽകുമ്പോൾ ഷെയ്ഖ് അവർകൾ ഇപ്രകാരം പറയുകയുണ്ടായി:

📌 (( “ഇന്ത്യയിൽ ഉള്ള ‘അഹ്‌ലെ ഹദീസ്’ ഇൽ നിന്ന് വിഭിന്നമായികൊണ്ട്
അഹ്ലുസുന്നഃ തങ്ങൾക്ക് പ്രത്യേകമായ പാഠശാലകളെ അല്ലാഹുവിന്റ കിതാബും റസൂൽ صلى الله عليه وسلم യുടെ സുന്നത്തും പഠിപ്പിക്കാനായി അവർ സ്വീകരിക്കണം. അഹ്‌ലെ ഹദീസിന്റെ ഇന്ത്യയിലേയും ബ്രിട്ടനിലേയും അതല്ലാത്ത മറ്റിതര നാടുകളിലേയും അവസ്ഥ അറിഞ്ഞവർ, അവർ തുറാസികളാണെന്ന (ഇഹ്യാഉത്തുറാസ് എന്ന കുവൈറ്റിൽ സ്ഥാപിതമായി ലോകം മുഴുവൻ വേരുകളുള്ള ഒരു പിഴച്ച സംഘടനയിലേക്ക് ചേർത്തി വിളിക്കപ്പെടുന്ന പേര്) കാര്യത്തിൽ സന്ദേഹപ്പെടുകയില്ല.

അവരുടെ അവസ്ഥ ഇതായിരിക്കെ
ഈ സംഘടനയോടുള്ള കക്ഷിത്വത്തിലാണ് അവർ (അവരുടെ അനുയായികൾക്ക്) ശിക്ഷണം നൽകുന്നത്, അതിനാൽ തന്നെ കുട്ടികളും യുവാക്കളും
തിരഞ്ഞെടുപ്പുകളുമായും സമരങ്ങളുമായും ബന്ധപ്പെട്ട – ഇത് അവരിൽ ഉണ്ടെങ്കിൽ – അത് പോലെ ബൈഅത്തുമായും ജീവനുള്ള വസ്തുക്കളുടെ ചിത്രം നിർമിക്കുന്നതുമായും ബന്ധപ്പെട്ട, സലഫുകളുടെ رضوان الله عليهم ചര്യയുടെ വിപരീതമായ ഈ മൻഹജല്ലാതെ (പാത) മറ്റൊന്നും അറിയാത്തവരായാണ് പുറത്ത് വരുന്നത്.

വാസ്തവത്തിൽ അവരുടെ ദ’അ°വത്ത് അവലംബിക്കപ്പെടാവുന്നതല്ല. അവർ അവരുടെ അനിയായികളെ ഈ പ്രവർത്തനങ്ങളുള്ള കക്ഷിത്വത്തിന്റെ ആളുകളോടുള്ള അയഞ്ഞ നിലപാടാണ് പരിശീലിപ്പിക്കുന്നത്. അവർ ചിലപ്പോൾ ഇഖ്.വാനി ആശയക്കാരനായ സാകിർ നായിക്കുമായി അയാളെ പിന്തുണച്ചുകൊണ്ട് ഒരുമിക്കുകയും ചെയ്യുന്നുണ്ടെന്ന് നമ്മൾ അറിഞ്ഞു. അവരുടെ അടുത്ത് തമയ്യുസ് (അഹ്ലുസുന്നഃയുടെ ആശയാദർശങ്ങളോട് വൈരുധ്യം വെച്ച് പുലർത്തുന്ന സകല കക്ഷികളിൽ നിന്നും വ്യതിരിക്തമായി നിൽക്കൽ) ഇല്ല. ഹിസ്ബികളോട് വളരെ അങ്ങേയറ്റത്തെ അയഞ്ഞ നിലപാടുള്ള ദ’അവത്താണ് അവരുടേത്. സിനിമക്കാരെയും കാഫിരീങ്ങളെയും അവർ അതിഥികളായി ക്ഷണിക്കാറുണ്ടെന്നും നമ്മൾ അറിഞ്ഞു, അല്ലാഹു അവരെ നന്നാക്കട്ടെ. അവരുടെ ദ’അ°വത്ത് തമയ്യുസോടു കൂടിയതല്ല. സലഫുകളുടെ മൻഹജിൽ അത് (തമയ്യുസ്) വ്യക്തമായിരിക്കെ (ഇവരുടെ ഈ ദ’അ°വത്ത് ) സലഫുകളുടെ മൻഹജിൽ ചരിക്കുന്നതല്ല.

അതുകൊണ്ട് തന്നെ അവിടെയുള്ള (ഇന്ത്യയിൽ) അഹ്ലുസുന്നഃ തമയ്യുസ് പാലിക്കൽ അനിവാര്യമാണ്, ഈ രൂപത്തിലുള്ള ഉപേക്ഷവരുത്തലുകളൊന്നും കൂടാതെ ശരിയായ ദ’അ°വത്ത് നിലനിർത്തേണ്ടതുണ്ട്.

ഇന്ത്യയിലെ സലഫി ദ’അ°വത്തിനെ ഏറ്റവും അധികം ദുർബലപ്പെടുത്തുന്നതും തടസ്സപ്പെടുത്തുന്നതും മുസ്ലിമീങ്ങൾ ആണെന്നാണ് കരുതപ്പെടുന്നത്. നേരെ മറിച്ചു ആ കൂട്ടർ (അമുസ്ലിംകൾ ) മേഞ്ഞവൻ മേഞ്ഞു എന്ന അവസ്ഥയിൽ അവർ നിലകൊള്ളുന്ന ദുനിയാവിന്റെ പിന്നാലെയാണ്.

എന്നാൽ ഇഹ്യാഉത്തുറാസിന്റെ പ്രവർത്തനത്തിൽ നിന്ന് അറിയപ്പെട്ടത് പോലെ ഒരു പക്ഷേ സലഫികൾക്കെതിരെ ഒരുമ്പെടുന്നവരിൽ ഏറ്റവും തീവ്രതയുള്ളവർ അഹ്‌ലെ ഹദീസും അവരെപ്പോലുള്ളവരും ആയിരിക്കാം. ഇവർ അതിരുവിട്ടവരാണ്, ഇവർ തീവ്രനിലപാടുകാരാണ് എന്നു തുടങ്ങിയ വാചകങ്ങളും ആക്ഷേപങ്ങളും കുത്തുവാക്കുകളുമായി അവർ എത്തിച്ചുകൊടുക്കുന്ന കാര്യങ്ങളിൽ വഞ്ചിതരായിക്കൊണ്ട് അവരെ പിന്താങ്ങുന്ന ചില കരങ്ങൾ ഇന്ത്യക്കുപുറത്തും അവർക്കുണ്ട്.

അതിനാൽ തന്നെ അവർ (അഹ്ലുസുന്നഃ) ക്ഷമ കൈകൊള്ളട്ടെ..!!

ആ കൂട്ടം ആളുകളുടെ പ്രവർത്തനങ്ങളെ മുഖവിലക്കെടുക്കാതെ ഉപകാരപ്രദമായ വിജ്ഞാനം സാധ്യമാക്കിയെടുക്കാനായി വിദ്യാഭ്യസിച്ചുകൊണ്ടു അഹ്ലുസ്സുന്ന പ്രവർത്തിക്കുന്നതെത്ര നല്ല കാര്യമാണ് !!!
ഒരു സുന്നിക്ക് അല്ലാഹു തആലാ ഉപകാരപ്രദമായ ഇൽമ് തുറന്ന് കൊടുത്താൽ, അതല്ലാത്ത മറ്റിതര കാര്യങ്ങളും അല്ലാഹു അവന് തുറന്ന് കൊടുക്കുന്നതാണ്. അങ്ങിനെ അവന്റെ ദഅവത്ത് നിലവിൽവരും ഇൻ ശാഅ അല്ലാഹ്, അവിടെയല്ലെങ്കിൽ മറ്റെവിടെയെങ്കിലും. അല്ലാഹുവിന്റെ എല്ലാ നാടുകളിലും മുസ്ലിമീങ്ങൾ ഉപകാരപ്രദമായ ഇൽമിലേക്കും സ്വാലിഹായ അമലിലേക്കും ആവശ്യക്കാരാണ്. അല്ലാഹുവിനോട് നാം തൗഫീഖ് ചോദിക്കുന്നു. )

🔸🔸🔸

ഹിജ്‌റ വർഷം1429 പരിശുദ്ധമായ ദുൽ ഹിജ്ജ മാസത്തിലെ ഇരുപത്തി ഒൻപതാം തീയ്യതി, ശനിയാഴ്ച റെക്കോർഡ് ചെയ്യപ്പെട്ട ഷെയ്‌ഖ് അവറുകളുടെ ഭാഷണത്തെ പകർത്തിയെഴുതിയതു ഷെയ്ഖിന്റെ വിദ്യാർത്ഥിയായ അഷെയ്ഖ് അബൂ അബ്ദിര്റഹ്മാൻ നവാസ് അൽഹിന്ദി حفظه الله ആണ്.

📌 മലയാള വിവർത്തനം : അബൂ മുഫ്‌ലിഹ്‌ ഉഥ്മാൻ وفقه الله

🔖 14 ശവ്വാൽ 1441 ഹിജ്‌റ.

🕌 ദാറുൽ ഹദീസ്, അൽ ഹാമി, യെമൻ.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
نصيحة لأهل السنة في الهند للعلامة يحيى الحجوري اليماني عام (١٤٢٩)

بسم الله الرحمن الرحيم

نصيحة لأهل السنة في الهند ، من فضيلة الشيخ العلامة المحدث الناصح الأمين : أبي عبد الرحمن يحيى بن علي الحجوري اليماني – خليفة الشيخ الإمام محدث الديار اليمنية مقبل بن هادي الوادعي رحمه الله تعالى :
قال حفظه الله وبارك فيه ووفقه لكل خير في معرض فتاويه في أحد دروسه بدار الحديث بدماج حرسها الله تعالى :

((وأهل السنة يتخذون مدرسة تخصّهم يُعلّمون فيها كتاب الله وسنة رسوله صلى الله عليه وسلم متميزين عن أهل الحديث في الهند؛ فإنهم تراثيون لا يشك في ذلك، من عَلِمَ حالهم في بريطانيا، وفي الهند، وفي غير هذه المواضع.

فتربيتهم والحال هذا يُربونهم على التحزب لهذه الجمعية، فيخرج الشباب والأولاد لا يعرفون إلا هذا المنهج الذي هو خلاف طريقة السلف رضوان الله عليهم؛ فيما يتعلق بالانتخابات، وبالمظاهرات- إن وجد عندهم-وفيما يتعلق بالبيعة، وبتصوير ذوات الأرواح، ومن هذا الجانب.

فالحقيقة دعوتهم ما يركن عليها، يُمرِّنُونَهم على المرونة مع الحزبيين الذين تلك أفعالهم، فبلغنا أنهم ربما اجتمعوا مع (زاكر نايك) وهو إخواني ويدعمهم فما عندهم تمييز، دعوة في غاية الليونة مع هؤلاء الحزبيين. وبلغنا أنهم يستضيفون أصحاب الأفلام، والكفار، الله يصلحهم، دعوتهم ما هي متميزة، ما هي سائرة على طريقة السلف كما هو الواضح من طريقة السلف.

فعلى أهل السنة هناك أن يَتَمَيَّزُوا، وأن يقيموا دعوة صحيحة بغير هذه التنازلات. والدعوة السلفية في الهند المتوقع أن من أشد ما سيُضععفها ويتصدى لها المسلمون، أما أولئك فبعد ما هم عليه من الدنيا ومن سَرَحَ سَرَحَ، لكن أهل الحديث ونحوهم ربما هم أشد من يتصدى للسلفيين كما هو المعلوم من شأن أصحاب إحياء التراث، ويشوهونهم،ولهم أيادي خارج الهند تمدهم منخدعين بما قد ينقله أهل الحديث إليهم بقولهم ربما:هؤلاء غلاة ،ومتشددون ،وما إلى ذلك من الأقوال والغمز واللمز فليصبروا.

ونعمّا يفعل أهل السنة بطلبهم للعلم، أن يتمكنوا من العلم النافع، ولا يبالي بصنيع أولئك القوم، فإذا فتح الله سبحانه وتعالى على السني بالعلم النافع، سيفتح الله عليه بغير ذلك، وتقوم دعوته إن شاء الله، إما هناك أو غير هناك، فالمسلمون بحاجة إلى العلم النافع والعمل الصالح في كل بلاد الله، ونسأل الله التوفيق)).

انتهى كلامه حفظه الله وسدده، المسجل من دروس السبت، التاسع والعشرين من شهر الله المحرم ذي الحجة عام ألف وأربعمائة وتسعة وعشرين والحمد لله رب العالمين (١٤٢٩/١٢/٢٩)

فرغه تلميذه الشيخ أبو عبد الرحمن نواس الهندي – غفر الله له.